ദോഹ:ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ ഉന്നത രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുരക്ഷാ പ്രദർശനമായ 'മിലിപോൾ ഖത്തർ 2026'-ന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി നിർവഹിച്ചു. ആഗോളതലത്തിലെ പ്രമുഖ കമ്പനികളും സുരക്ഷാ വിദഗ്ധരും പങ്കെടക്കുന്ന പ്രദർശനത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ച ആഭ്യന്തര മന്ത്രി, "അമീറിന്റെ രക്ഷാകർതൃത്വത്തിൽ മിലിപോൾ ഖത്തർ 2026 ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ......
ദോഹ:ഹോർമുസ് കടലിടുക്കിലെ ഇൻ്റർനെറ്റ് കേബിളുകൾ ലക്ഷ്യമിടുമെന്ന തരത്തിലുള്ള ഭീഷണികൾക്കിടയിൽ, ഇറാൻ തങ്ങളുടെ കണക്കുകൂട്ടലുകൾ പുനഃപരിശോധിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷിമി ആവശ്യപ്പെട്ടു. ആശയവിനിമയങ്ങൾ തടസ്സപ്പെടുകയോ മേഖലയിലെ സമുദ്രഗതാഗതവും അന്താരാഷ്ട്ര വ്യാപാരവും തകരുകയോ ചെയ്താൽ ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വരുന്നത് ആരാണെന്ന് ഇറാൻ ചിന്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള ആശയവിനിമയങ്ങളും സന്ദേശ കൈമാറ്റങ്ങളും തുടരുന്നുണ്ടെന്ന് അൽ ഹാഷിമി വ്യക്തമാക്കി. ......
മനാമ: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന പ്രേംനസീർ സുഹൃത് സമിതി ബഹ്റൈൻ ചാപ്റ്ററിന് തുടക്കമാകുന്നതിന്റെ ഭാഗമായി ഇവിടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാപ്രതിഭകൾക്ക് പ്രേം നസീർ ലോക പ്രവാസി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സാരഥിയും നിർമ്മാതാവുമായ ഇടത്തൊടി ഭാസ്കരൻ (പ്രവാസി കർമ്മരത്ന), ചലച്ചിത്ര നിർമ്മാതാവ് ഫ്രാൻസിസ് കൈതാരത്ത് (പ്രവാസി ചലച്ചിത്ര കർമ്മ ശ്രേഷ്ഠ), ഷോർട്ട് ഫിലിം സംവിധായകൻ പ്രകാശ് വടകര (പ്രവാസി ഷോർട്ട് ഫിലിം കർമ്മ രത്ന) എന്നിവർക്കും, പ്രവാസി ചലച്ചിത്ര കലാപ്രതിഭാ പുരസ്ക്കാരങ്ങൾ ഷോർട്ട് ഫിലിം സംവിധായകരായ ജയാ മേനോൻ, ലിനി സ്റ്റാൻലി എന്നിവർക്കും യുവ കലാപ്രതിഭ പുരസ്ക്കാരങ്ങൾ എക്സലൻസ് ഇൻ വിഷ്വൽ, ക്രിയേറ്റീവ് ജേക്കബ് ബീസ് സാരഥി ജേക്കബിനും, ആർട്ട് ആന്റ് കൾച്ചറൽ സാരഥി കാത്തു സച്ചിൻ ദേവ് എന്നിവർക്കും സമർപ്പിക്കുമെന്ന് സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
ഒക്ടോബർ 23, 2026 വെള്ളിയാഴ്ച വൈകുന്നേരം 7 ന് ബഹ്റൈനിലെ സിഖയ്യയിലുള്ള ബി.എം.എസി. ......
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (DoM) ഖത്തർ ലേഡീസ് വിങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വുമൺസ് കണക്റ്റ് 2026’ വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി. ലേഡീസ് വിങിന്റെ പുതിയ കമ്മിറ്റി രൂപീകരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗമത്തിൽ വനിതകളുടെ പങ്കാളിത്തവും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി.
ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ നഴ്സ് എഡ്യൂക്കേറ്റർ സലീന കൂലാത്ത് നയിച്ച സ്തനാർബുദ ബോധവത്കരണ സെഷൻ, അധ്യാപിക നബ്ഷ മുജീബ് നയിച്ച ടൈം മാനേജ്മെന്റ് ക്ലാസ്, ക്വിസ് മത്സരം, സൗഹൃദ സംഗമം, വിവിധ വിനോദപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ......
ദോഹ: ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അവയുടെ വിശ്വാസ്യതയും സ്വതന്ത്രമായ പ്രവർത്തനവും ശക്തിപ്പെടുത്താൻ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും പ്രവാസി കോഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഏഴര പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിൽ ഇന്ത്യൻ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, സാമൂഹികനീതി, മതനിരപേക്ഷത, പൗരാവകാശങ്ങൾ തുടങ്ങിയ അടിസ്ഥാന തത്വങ്ങളുടെ പ്രചാരകരാകാൻ ഓരോ പൗരനും സാധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പുതുതലമുറയ്ക്ക് ഭരണഘടനാ മൂല്യങ്ങൾ പകർന്നുനൽകുന്നതിനും രാജ്യം ഇതുവരെ കൈവരിച്ച പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതിനും കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്നും യോഗം വിലയിരുത്തി.
നേരത്തേ തുടക്കം കുറിച്ച ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷണൽ ടോക്ക് സീരീസിന്റെ അടുത്ത പരിപാടി നവംബർ അവസാനവാരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ പി.സി.സി. ......
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം നിലച്ചതോടെ പ്രശ്നപരിഹാരത്തിന് അടിയന്തര നീക്കവുമായി സംസ്ഥാന സർക്കാർ. പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ തുറമുഖ–പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചുചേർക്കും. ......
തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിൽ അറസ്റ്റിലായ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് രണ്ട് സ്പാകളുമായി കൂടി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ......
തിരുവനന്തപുരം: തുലാവർഷം ശക്തമായതോടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ......
മംഗളൂരു: പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അറസ്റ്റിലായ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോയെ കോടതി റിമാൻഡ് ചെയ്തു. ......
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതി): രാവിലെ എട്ടുമണിവരെ കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക പ്രയാസങ്ങളും മനഃക്ലേശവും അനുഭവപ്പെട്ടേക്കാം. അതിനുശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ......